IndiaLatest

ഇന്ത്യന്‍ സൈന്യത്തിന് നന്ദി: വിക്കി കൗശല്‍

“Manju”

ഉറി ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് വിക്കി കൗശല്‍, സൈന്യത്തിന് നന്ദിയെന്ന് താരം  | Vicky Kaushal share his photo

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉറി. ഈ ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും പ്രശസ്തനായ താരമാണ് വിക്കി കൗശല്‍. ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ കശ്മീരിലെ ഉറി ബേസ് ക്യാമ്പ് സന്ദര്‍ശിച്ചിരിക്കുകയാണ് താരം. വിക്കി കൗശല്‍ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.

സായുധ സേനയുമായി സഹവസിക്കാന്‍ കിട്ടിയ അവസരം തനിക്ക് ഏറ്റവും വലിയ ബഹുമതിയാണെന്ന് വിക്കി കൗശല്‍ പറയുന്നു. സ്നേഹ സമ്ബന്നരായ നാട്ടുകാരോടൊപ്പം മനോഹരമായ ഒരു ദിവസം ചിലവഴിക്കാന്‍ തനിക്ക് അവസരം കിട്ടി. തന്നെ കശ്മീരിലെ ബേസ് ക്യാമ്ബിലേക്ക് ക്ഷണിച്ചതിന് ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിക്കുന്നതായും താരം കുറിച്ചു. ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് വിക്കി കൗശലിന്റെ കുറിപ്പ് അവസാനിക്കുന്നത്.

2019ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ആക്ഷന്‍ സിനിമയാണ് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ആദിത്യ ധര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഉറിയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും വിക്കി കൗശലിന് ലഭിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ഉദ്ധം സിങ്ങിന്റെ കഥ പറയുന്ന സര്‍ദ്ധാര്‍ ഉദ്ധം സിങ്ങാണ് വിക്കി കൗശലിന്റേതായി റിലീസ് ചെയ്യാനുള്ള സിനിമ.

Related Articles

Back to top button