KeralaLatest

കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് വേണമെന്നില്ല

“Manju”

തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. നെറ്റ് പരീക്ഷ പാസാകണമെന്നില്ല എന്നാണ് പുതിയ ഉത്തരവ്. സെറ്റ് പരീക്ഷയും എസ്‌എല്‍ഇടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 2018 ല്‍ യുജിസി ചട്ടത്തില്‍ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം. യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ് സെറ്റും എസ്‌എല്‍ഇടിയും എന്നതാണ് ഈ നിലയിലുള്ള മാറ്റത്തിന് കാരണം. ഇത് പ്രകാരം കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. ഈ മാറ്റത്തിലൂടെ കോളേജുകളില്‍ അധ്യാപകരാകാൻ അടിസ്ഥാന യോഗ്യതയായി സെറ്റും പരിഗണിക്കും.

Related Articles

Back to top button