IndiaLatest

കോവിഡ് വാക്സിന്‍ നിർമാണ പ്രവർത്തനങ്ങള്‍ പ്രധാനമന്ത്രി ഇന്ന് വിലയിരുത്തും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ നിർമാണ പ്രവർത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തുമെന്ന് അറിയിച്ചു. ഇതിനായി പ്രധാനപ്പെട്ട വാക്സിന്‍ നിർമാണ കേന്ദ്രങ്ങളായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലും അഹമ്മദാബാദിലെ സൈഡസ് കാഡിലയിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കുകയും ചെയ്യും. അതിനിടെ രാജ്യത്തെ കോവിഡ് കേസുകള്‍ തൊണ്ണൂറ്റി മൂന്നര ലക്ഷം പിന്നിട്ടു.

പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം അഹ്മദാബാദിലെ കോവിഡ് കേന്ദ്രത്തിലാകുമെന്നാണ് വിവരം. സൈഡസ് കോഡില വികസിപ്പിക്കുന്ന സൈകോവ്-ഡി വാക്സിനാണ് അവിടെ വികസിപ്പിക്കുന്നത്. ശേഷം പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഒക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് നിർമിക്കുന്ന ആസ്ട്ര സെനേക വാക്സിന്റെ പുരോഗതി വിലയിരുത്തും.

Related Articles

Back to top button