Latest

ജിദ്ദയിലെ ‘കപ്പല്‍ കെട്ടിടം’ പൊളിച്ചു

“Manju”

ശ്രീജ.എസ്

ജിദ്ദ : ജിദ്ദയിലെ ‘കപ്പല്‍ കെട്ടിടം’ മുനിസിപ്പാലിറ്റി പൊളിച്ചു. കിങ് അബ്ദുല്‍ അസീസ് റോഡിലെ 18 വര്‍ഷം പഴക്കമുള്ള കപ്പല്‍ കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. നിരവധി നിയമലംഘനങ്ങള്‍ കെട്ടിട നിര്‍മാണത്തിലുണ്ടായതും നിയമപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉടമ പരാജയപ്പെട്ടതുമാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ കാരണമായി പറയുന്നത്.

കെട്ടിടത്തിന്റെ സുരക്ഷക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കെട്ടിടത്തിന് ആവശ്യമായ പെര്‍മിറ്റുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടമ പൂര്‍ത്തിയാക്കിയിട്ടില്ല. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ഈ നടപടികളൊന്നും പൂര്‍ത്തിയാക്കിയില്ല. ഇതോടെയാണ് പൊളിച്ചുനീക്കുന്നതിലേക്ക് നടപടി നീങ്ങിയത്.

Related Articles

Back to top button