കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ വിവിധ പി.ജി.കോഴ്സുകളുടെ പ്രവേശനത്തിനായി ജൂണ്‍ 19 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ ജൂണ്‍ 27 ലേക്ക് മാറ്റി. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍. മെയ് 31 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും സാങ്കേതിക കാരണങ്ങളാല്‍ അപേക്ഷാ ഫീസ് അടക്കാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍ക്ക് ജൂണ്‍ 7 വൈകീട്ട് 5 വരെ ഓണ്‍ലൈനായി ഫീസ് അടക്കാവുന്നതാണെന്ന് രജിസ്ട്രാര്‍ ഡോ.ബി.മനോജ് കുമാര്‍ അറിയിച്ചു. പി.എച്ച്.ഡി കോഴ്സുകളിലേക്ക് ജൂലൈ 12 വരെ അപേക്ഷ സ്വീകരിക്കും.
Related Articles
Check Also
Close
-
हरिप्पाड क्षेत्र में सांस्कृतिक बैठक आयोजित की गईFebruary 12, 2024 12:40 PM