IndiaLatest

ബിജെപിക്ക് 25 വര്‍ഷത്തെ പ്ലാന്‍ നിര്‍ദേശിച്ച്‌ പ്രധാനമന്ത്രി

“Manju”

ഡല്‍ഹി ;നാലു സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടി മന്ത്രിസഭ രൂപവത്കരിക്കുന്ന ബിജെപിക്ക് അടുത്ത 25 വര്‍ഷത്തെ പ്ലാന്‍ നിര്‍ദേശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. 2024ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മന്ത്രിസഭകള്‍ രൂപവത്കരിക്കാനാണ് പ്രധാന നിര്‍ദേശം. എസ്‌സി, എസ്ടി, ഒബിസി തുടങ്ങിയ വിവിധ ജാതി, മത വിഭാഗങ്ങള്‍, യുവാക്കള്‍, വനിതകള്‍, വിദ്യാസമ്പന്നര്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കിയാകും മന്ത്രിസഭകള്‍ അധികാരമേല്‍ക്കുക. അടുത്ത 25 വര്‍ഷം രാജ്യത്തിനും ബിജെപിക്ക് നേതൃത്വം നല്‍കുന്നതില്‍ യുവജനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് നരേന്ദ്രമോദി ചൂണ്ടിക്കാട്ടുന്നത്.

തങ്ങളുടെ മണ്ഡലപരിധിയില്‍ പാര്‍ട്ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന നൂറു പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ മന്ത്രിസഭ രൂപവത്കരിക്കാനായി നിരവധി യോഗങ്ങളാണ് നരേന്ദ്രമോദിയും ഇതര മുതിര്‍ന്ന ബിജെപി നേതാക്കളും ചേര്‍ന്നിരിക്കുന്നത്. ഈ ചര്‍ച്ചകളുടെ ഭാഗമായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മാര്‍ച്ച്‌ 21ന് രണ്ടാമതും ചുമതലയേറ്റെടുക്കുമെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.

Related Articles

Back to top button