InternationalLatest

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ തേന്‍

“Manju”

ഒരുപാട് ഔഷധ ഗുണങ്ങള്‍ അടങ്ങിയ പദാര്‍ത്ഥമാണ് തേന്‍. ആഹാരപദാര്‍ത്ഥമായി മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഔഷധമായും തേന്‍ പണ്ട് മുതലേ ഉപയോഗിച്ച്‌ വരാറുണ്ട്.
അതുകൊണ്ട് തേനിന് ആവശ്യക്കാര്‍ ഏറെയാണ്. ലോകത്തെ വിലകൂടിയ തേനിന്റെ റെക്കോര്‍ഡ് ഇപ്പോള്‍ സെന്റൗറി ഹണി എന്ന തേന്‍ ബ്രാന്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഒരു കിലോ തേന്‍ എട്ടു ലക്ഷം രൂപയിലധികം വിലയ്ക്കാണ് വിറ്റുപോകുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് സെന്റൗറി ഹണിയുടെ ബ്രാന്‍ഡ് വിപണിയിലെത്താന്‍ തുടങ്ങിയത്.
ഈ തേനില്‍ ഔഷധഗുണങ്ങള്‍ ഏറെ അടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലേവനോയ്ഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കടും ബ്രൗണ്‍ നിറത്തില്‍ കാണപ്പെടുന്ന ഈ തേനിന് കയ്പ്പും അനുഭവപ്പെടും. സമുദ്ര നിരപ്പില്‍ നിന്ന് 2500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയുന്ന കരിങ്കടല്‍ മേഖലയിലെ കുന്നുകളിലാണ് ഈ തേന്‍ ഉത്പാദിപ്പിക്കുന്നത്. മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി അങ്ങ് ദൂരെയാണ് തേനുത്പാദിപ്പിക്കുന്ന ഈ തേനീച്ചകളെ വളര്‍ത്തുന്നത്.
ഇന്ന് ഒരുപാട് ആവശ്യക്കാരുള്ള ഹണി ബ്രാന്‍ഡ് കൂടെയാണ് സെന്റൗറി ഹണി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന് ആവശ്യക്കാരാണ്. സെലിബ്രിറ്റീസും രാഷ്ട്രീയക്കാരും തുടങ്ങി ബിസിനസുകാര്‍ വരെ ഇതിന്റെ ഉപഭോക്താക്കളാണ്. വര്‍ഷം തോറും മുപ്പത് കിലോ തേനാണ് ഉത്പാദിപ്പിക്കുന്നത്. സാധാരണ തേന്‍ ഉത്പാദന രീതിയില്‍ നിന്ന് വ്യത്യസ്തവും ഏറെ പ്രയാസവുമാണ് സെന്റൗറി ഹണി ഉത്പാദിപ്പിക്കാന്‍. തേനിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് ഇവര്‍ തേനുത്പാദിപ്പിക്കുന്നത്.
വര്‍ഷത്തില്‍ ആകെ ഒരു തവണ മാത്രമാണ് തേന്‍ വിളവെടുക്കുന്നത്. ഉയരത്തില്‍ സ്ഥിതി ചെയുന്ന കുന്നിന്‍ മുകളിലെ ഔഷധ സസ്യങ്ങളില്‍ നിന്നാണ് തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്നതും. അതുകൊണ്ട് തന്നെ ഈ തേനിന് ഗുണനിലവാരം വളരെ കൂടുതലാണ്. തുര്‍ക്കിയിലെ തന്നെ ഗവേഷകനും സംരംഭകനുമായ അഹ്മത്ത് എറെന്‍ കകീറാണ് ഇതിന്റെ പിന്നില്‍.

Related Articles

Back to top button