LatestThiruvananthapuram

ആര്‍.ടി.ഒ ഓഫീസുകളില്‍ ആര്‍.സി ബുക്ക്, ലൈസന്‍സുകള്‍ കെട്ടിക്കിടക്കുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ആര്‍.ടി.ഓഫീസുകളില്‍ നിരവധി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും, ലൈസന്‍സുകളും കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍, തൃശ്ശൂര്‍ ജില്ലയില്‍ മാത്രം നൂറിലധികം ലൈസന്‍സുകളും, 200 രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കെട്ടിക്കിടക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളുമായി 1500 എണ്ണമുണ്ട്. വയനാട്ടില്‍ 58 ലൈസന്‍സുകളും ആര്‍.സികളുമുണ്ട്.

മറ്റു ജില്ലകളിലുള്ളവയുടെ കണക്കുകള്‍ മോട്ടോര്‍വാഹനവകുപ്പ് ശേഖരിച്ച്‌ വരികയാണ്. തപാല്‍ വഴിയാണ് ആര്‍.സിയും ലൈസന്‍സും അയക്കുന്നത്. തെറ്റായ മേല്‍വിലാസമാണ് ഇവ തിരിച്ചുവരാന്‍ പ്രധാന കാരണം. വിന്‍ഡോ എന്‍വലപ്പിലാണ് ( വിലാസം എഴുതിയ ഭാഗം പുറത്തുകാണുന്ന കവര്‍) ലൈസന്‍സും ആര്‍.സിയും അയക്കുന്നത്. കവറിനു പുറത്തേക്ക് മുഴുവന്‍ വിലാസവും ഫോണ്‍നമ്പറും കാണാന്‍ സാധിക്കാത്തതും വിതരണം ചെയ്യുന്നതില്‍ തടസ്സമുണ്ടാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോക്ഡൗണും പ്രാദേശികമായ നിയന്ത്രണങ്ങളും കാരണം അപേക്ഷകന് നേരിട്ടെത്തിക്കാന്‍ കഴിയാത്ത സാഹചര്യവും ചിലയിടങ്ങളിലെങ്കിലും വന്നിട്ടുണ്ട്. ഇതും ഒരു പ്രധാന കാരണമായിട്ടുണ്ട്.

Related Articles

Back to top button