KeralaLatest

സംസ്ഥാനത്ത് സീരിയല്‍, സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെക്കണം; പിണറായി വിജയന്‍

“Manju”

തിരുവനന്തപുരം: കേരളത്തില്‍ സീരിയല്‍, സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. നേരത്തെ തന്നെ പല മലയാള സിനിമകളുടെയും ഷൂട്ടിങ് കോവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് നിര്‍ത്തിവച്ചിരുന്നു. ‘സാമൂഹിക അകലം പാലിച്ച്‌ നടത്താന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാരണത്താല്‍ സീരിയല്‍, സിനിമ, ഡോക്യുമെന്‍ററി എന്നിവയുടെ ഔട്ട് ഡോര്‍ – ഇന്‍ഡോര്‍ ഷൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തവയ്ക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡിന്‍റെ രണ്ടാം തരംഗത്തി​െന്‍റ പശ്ചാത്തലത്തില്‍, ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’യുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

Related Articles

Back to top button