KeralaLatestThiruvananthapuramUncategorized

പ്രശാന്തിഗിരിയും പാപനാശവും സന്ദര്‍ശിച്ച് അവധൂതയാത്രികര്‍

“Manju”

വര്‍ക്കല : വര്‍ക്കല ശിവഗിരിയ്ക്കടുത്തുള്ള പ്രശാന്തിഗിരി ശിവക്ഷേത്രം, പാപനാശം, ജനാര്‍ദ്ധനസ്വാമി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ശാന്തിഗിരി അവധൂതയാത്രാസംഘം.  പ്രശാന്തിഗിരിയിലെ ഒരു തുണ്ട് ഭൂമിയിലാണ് ഗുരു ആദ്യമായി ശാന്തിഗിരി ആശ്രമം ആരംഭിക്കുന്നത്. അതിനുശേഷമാണ് ഗംഗാധരന്‍ മുതലാളി എന്ന സ്നേഹധനന്‍ ദാനമായി നല്‍കിയ സ്ഥലത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം തുടങ്ങുന്നത്. തുടക്കത്തില്‍ രണ്ടിടത്തും ഗുരു വന്നുപോകുമായിരുന്നു. ഒരിക്കല്‍ ഗുരു പോത്തന്‍കോട് പോയി വന്നപ്പോള്‍ പ്രശാന്തിഗിരിയിലെ ആശ്രമത്തില്‍ വേദനിപ്പിക്കുന്ന ചില സംഭവവികാസങ്ങള്‍ ഉണ്ടായി. അന്ന് അവിടം വിട്ടുപോയതിനു ശേഷം ഗുരു ഇവിടേയ്ക്ക് വന്നിട്ടില്ല. ഈ സ്ഥലത്താണ് ഇപ്പോള്‍ ശിവഗിരി ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയുളള കിണര്‍ ഗുരുവിന്റെ നിര്‍ദേശപ്രകാരം നിര്‍മ്മിച്ചതാണ്.

പ്രശാന്തഗിരിയിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും സങ്കല്‍പ്പവും ചെയ്ത് ശേഷം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ‘ പൂവും മുളളും’ എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചു. പ്രശാന്തിഗിരിയില്‍ ഗുരുവിനുണ്ടായ അനുഭവങ്ങള്‍ പ്രദേശത്തെ ഗുരുഭക്തരായ അമ്മമാര്‍ വിവരിച്ചു. ശാന്തിഗിരി അശ്രമത്തിന്റെ തുടക്കത്തിനു പിന്നില്‍ ഇത്രയധികം ഹൃദയവേദന നിറഞ്ഞ ഏടുകളുണ്ടെന്ന് ഗുരുഭക്തര്‍ക്ക് മനസ്സിലാക്കികൊടുക്കുന്നതായിരുന്നു പ്രശാന്തിഗിരിയിലെ സന്ദര്‍ശനം.

വര്‍ക്കല ശിവഗിരിയില്‍ സേവനം ചെയ്യൂന്ന കാലഘട്ടത്തില്‍ ഗുരുവിന്റെ ധ്യാനകേന്ദ്രങ്ങളായിരുന്ന പാപനാശം കടപ്പുറത്തും ജനാര്‍ദ്ധനസ്വാമി ക്ഷേത്രകടവിലും അല്പനേരം ചെലവഴിച്ച ശേഷമാണ് അവധൂതയാത്ര കടയ്ക്കാവൂരിലേക്ക് തിരിച്ചത്. ശ്രീനാരായണഗുരു ധ്യാനം ചെയ്തിരുന്ന ഗുഹ സ്ഥിതി ചെയ്യുന്നത് കടയ്ക്കാവൂരിലാണ്.

Related Articles

Back to top button