ബിരിയാണിച്ചെമ്പില്‍ ചാരായം വാറ്റിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍

സ്വന്തം ലേഖകൻ
തൃശൂര്‍: ബിരിയാണിച്ചെമ്പില്‍ ചാരായം വാറ്റിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍. തൃശൂര്‍ കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി (44), താഴെക്കാട് പോണോളി ലിജു (35), തത്തംപള്ളി വിമല്‍ (30) എന്നിവരാണ് പിടിയിലായത്. ജോബിയും ലിജുവും ബി.ജെ.പി പ്രവര്‍ത്തകരാണ്.
കുഴിക്കാട്ടുശേരി ഭാഗത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലാണ് ഇവര്‍ വാറ്റ് നടത്തിയത്. വീട്ടില്‍ നിന്ന് 700 ലിറ്റര്‍ വാഷും സ്റ്റൗവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇറ്റലിയിലായിരുന്ന ജോബി രണ്ടര മാസം മുമ്പാണ് വീട് നിര്‍മ്മാണ ആവശ്യവുമായി ബന്ധപ്പെട്ട് നാട്ടില്‍ വന്നത്. ഇയാളുടെ കാരൂര്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് കള്ളവാറ്റിനിടെ പോലീസ് സംഘം പിടികൂടിയത്.
ആയിരം ലിറ്റര്‍ കൊള്ളുന്ന ബിരിയാണിച്ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണില്‍ മദ്യം കിട്ടാത്ത സാഹചര്യത്തിലാണ് ഇവര്‍ര്‍ വാറ്റ് തുടങ്ങിയത്. പ്രദേശത്ത് ചാരായം വാറ്റ് നടക്കുന്നതായി ചാലക്കുടി ഡി.വൈ.എസ്.പി ആര്‍ സന്തോഷിന് രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്.