KeralaLatest

ഡോ.കെ.ജഗന്നാഥന് അനുമോദനം

“Manju”

തിരുവനന്തപുരം : ബോർഡ് ഓഫ് യുനാനി, സിദ്ധ ആന്റ് സോവ-റിഗ്‌‌പയുടെ പ്രസിഡന്റായി ചുമതലയേറ്റ ഡോ.കെ. ജഗന്നാഥനെ ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു. ജൂണ്‍ 26-ാം തീയതി ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന അനുമോദനചടങ്ങ് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കുമാര്‍ ഉത്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പത്ത് പേര്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. രാജ്യത്ത് പുതുതായി നിലവിൽ വന്ന ദേശീയ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി എന്ന നിലയിൽ ഡോ.കെ. ജഗന്നാഥന്‍ ശ്രദ്ധ നേടുകയുണ്ടായി. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഇന്‍ചാര്‍ജായും ഇദ്ദേഹം ചുമതല വഹിച്ചിരുന്നു. അനുമോദന ചടങ്ങിന്റെ തത്സമയ സംപ്രേഷണം ശാന്തിഗിരി ന്യൂസില്‍ ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button