IndiaLatest

ജനുവരി മുതല്‍ ‘ഈ’ ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ വാട്സ്‌ആപ്പ് ലഭിക്കില്ല

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: 2021 ജനുവരി മുതല്‍ നിരവധി ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ലഭ്യമാകില്ല. പഴയ വേര്‍ഷന്‍ ഫോണുകളില്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലെങ്കില്‍ അതില്‍ പുതിയതോ ആയ വേര്‍ഷനുകളിലും ഐഒഎസ് 9ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും മാത്രമേ വാട്ട്‌സ്‌ആപ്പ് ലഭ്യമാകുകയുള്ളു. ഐഫോണ്‍ 4 വരെയുള്ള എല്ലാ ഐഫോണ്‍ മോഡലുകള്‍ക്കും വാട്ട്സ് ആപ്പ് സേവനം നഷ്ടമാകും. ഐഫോണ്‍ 4 എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5 എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 എസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ എച്ച്‌ടിസി ഡിസയര്‍, മോട്ടറോള ആന്‍ഡ്രോയിഡ് റേസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, സാംസങ് ഗാലക്‌സി എസ് 2 എന്നിവയ്ക്കും പുതു വര്‍ഷം മുതല്‍ വാട്ട്സ് ആപ്പ് ലഭ്യമാകില്ല.

Related Articles

Back to top button