HealthLatest

ഹാപ്പി ഹോര്‍മോണ്‍ ‘ഡോപാമൈൻ’ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ അറിയാം

“Manju”

ഡോപാമൈൻ നമ്മുക്ക് സന്തോഷം നല്‍കുന്ന ഹോർമോണാണ്. ഓർമ്മശക്തി, പഠന ശേഷി, ശ്രദ്ധ, മറ്റ് ശാരീരിക പ്രവർത്തനങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാൻ ഡോപാമൈൻ സഹായിക്കുംതലച്ചോറിലെ ഒരു ന്യൂറോ ട്രാൻസ്മിറ്ററായി പ്രവർത്തിക്കുന്ന ഹോർമോണാണ് ഡോപാമൈൻ. അതിനാല്‍, മതിയായ ഡോപാമൈൻ അളവ് ശരീരത്തിന് വളരെ പ്രധാനമാണ്. ഡോപാമൈനിന്റെ അഭാവം വിഷാദരോഗം, പാർക്കിൻസണ്‍സ് രോഗം തുടങ്ങിയവയ്‌ക്ക് കാരണമാകും.

ഭക്ഷണക്രമം സന്തോഷത്തിലും ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തും. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാനസികാവസ്ഥ വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. അമിനോ ആസിഡുകളാല്‍ സമ്ബന്നമായ ഭക്ഷണങ്ങളും ഡോപാമൈൻ ഉല്‍പാദനം വർദ്ധിപ്പിക്കുന്നു. നല്ല സംഗീതം ശ്രവിക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമൊക്കെ ഡോപാമൈനെ കൂട്ടാന്‍ കഴിയും. ചില ഭക്ഷണങ്ങള്‍ കഴിച്ചാലും നമുക്ക് ഡോപാമൈൻറെ അളവ് വർദ്ധിപ്പിക്കാൻ കഴിയും. ഏതൊക്കെയാണ് അവ എന്ന് നോക്കാം. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഡോപാമൈന്‍റെ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നുമാനസികാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണമാണ് കൂണ്‍.

വാഴപ്പഴം കഴിക്കുന്നത് ന്യൂറോ ട്രാൻസ്മിറ്ററുകളായ ഡോപാമൈൻ, സെറോടോണിൻ എന്നിവ പുറത്തുവിടാൻ സഹായിക്കുന്നു. തലച്ചോറും ശരീരവും സജീവമായി നിലനിർത്താൻ ഇത് ഉപയോഗിക്കുന്നു.അമിനോ ആസിഡും മറ്റും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യുംഅമിനോ ആസിഡ് അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ഡോപാമൈൻ അളവ് കൂട്ടാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും ഡോപാമൈൻറെ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ ഡി ഉള്‍പ്പെടെയുള്ള വിറ്റാമിനുകള്‍, സിങ്ക് അടക്കമുള്ള ധാതുക്കള്‍ തുടങ്ങിയവയും ഡോപാമൈൻ കൂട്ടാൻ സഹായിക്കും.

ബദാം, നിലക്കടല, ഫ്ലാക്സ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫോളേറ്റ് ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും ഡോപാമൈൻ കൂട്ടാൻ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഇവയും ഡോപാമൈൻ കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ബ്ലൂബെറി മാനസികാവസ്ഥയെ പോസിറ്റീവായി ഗുണം ചെയ്യും. ചീസ്, പാല്‍, തൈര് എന്നിവ കഴിക്കുന്നത് സമ്മർദ്ദ പ്രശ്നം കുറയ്‌ക്കുന്നു. ഇവ കഴിക്കുന്നത് സന്തോഷകരമായ ഹോർമോണ്‍ പുറത്തുവിടുന്നു.

നാരുകളും വിറ്റാമിൻ ഇയും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയ ചീര ആരോഗ്യകരമായ ഹോർമോണ്‍ ഉല്‍പാദനത്തെയും പ്രവർത്തനത്തെയും പിന്തുണയ്‌ക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവയുള്‍പ്പെടെയുള്ള സരസഫലങ്ങള്‍ രുചികരം മാത്രമല്ല, ആന്റി ഓക്സിഡൻറുകളും വിറ്റാമിൻ സിയും കൊണ്ട് സമ്ബുഷ്ടമാണ്. ഈ പോഷകങ്ങള്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്‌ക്കുന്നതിനും ഗുണം ചെയ്യും. അവോക്കാഡോ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ കോളിന് മൂഡ് വർധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ഇത് സ്ട്രെസ് ലെവലും നിയന്ത്രിക്കുന്നു.

 

Related Articles

Back to top button