AlappuzhaKeralaLatest

ആലപ്പുഴ ബൈപ്പാസ് സ്വന്തം നിലയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ജി.സുധാകരൻ

“Manju”

പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്നത് ഇനിയും വൈകിയാൽ ആലപ്പുഴ ബൈപ്പാസ് സ്വന്തം നിലയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ജി.സുധാകരൻ

ആലപ്പുഴ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം ലഭിക്കുന്നത് വൈകിയാല്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയില്‍ ആലോചിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പാലത്തിൻറെ പണി പൂർത്തിയായി.  പ്രധാനമന്ത്രിയുടെ സമയത്തിനായാണ് കാത്തുനിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ഉദ്ഘാടനം വൈകിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതായും സുധാകരൻ ആരോപിക്കുന്നു.  താൻ പൊതുമരാമത്ത് മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിലെന്നാണ്  മന്ത്രിയുടെ  ആരോപണം.

പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി താൽപര്യം അറിയിച്ചിരുന്നു. എന്നാൽ രണ്ടുമാസമായി അറിയിപ്പ് ഒന്നുമില്ല, ഉദ്ഘാടന തീയതി സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കേന്ദ്രമന്ത്രി നിതി‌ൻ ഗഡ്കരിക്ക് കഴിഞ്ഞ ദിവസം കത്തും അയച്ചിരുന്നു. ആലപ്പുഴ ബൈപ്പാസ് നിർമ്മാണം പൂർത്തിയായത് കേന്ദ്രസർക്കാരിൻറെ നേട്ടമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപിന് പാലം ഉദ്ഘാടനം ചെയ്ത് സ്വന്തം നേട്ടമായി ഉയർത്തിക്കാണിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.

Related Articles

Back to top button