LatestThiruvananthapuram

നിര്യാതനായി

“Manju”

പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി പി.ഒ.യിൽ തീപ്പുകൽ വാർഡ് വിമലാഭവനിൽ എൻ. മനോഹരൻ നായർ (90) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിൽ വെച്ച് ഇന്നലെ (2-8-21) ഉച്ചയ്ക്ക് 12.30 ന് നിര്യാതനായി. മാണിക്കൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ഭാരതി അമ്മ., മക്കൾ: ബി.വിജയകുമാരി (ഞാണ്ടൂർക്കോണം), ബി. വിമലകുമാരി (കല്ലിയോട്), എം. അനിൽകുമാർ (മാണിക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), പരേതയായ ബി.ഗീത, ബി.ലത (മഞ്ഞപ്പാറ). മരുമക്കൾ: കൃഷ്ണൻ നായർ, വാമദേവൻ നായർ, സജിത (മുൻ മാണിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ), രാമചന്ദ്രൻ നായർ, മോഹനൻ നായർ. മരണാനന്തരകർമ്മങ്ങൾ ഓഗസ്റ്റ് 7 ശനിയാഴ്ച രാവിലെ 9.00 മണിക്ക്.

Related Articles

Back to top button