KeralaLatest

മേനാമ്പളി ഹൈന്ദവ കരയോഗം സമാദരണം സംഘടിപ്പിച്ചു.

“Manju”

ചെട്ടികുളങ്ങര : ചെട്ടികുളങ്ങര ദേവീക്ഷേത്രം മേനാമ്പള്ളി ഹൈന്ദവ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സമാദരണം സംഘടിപ്പിച്ചു. വൈകിട്ട് 4 മണിക്ക് സമാദരണസമ്മേളനത്തിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വ്വഹിച്ചു. മേനാമ്പള്ളി ഹൈന്ദവ കരയോഗം പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ബ്രഹ്മശ്രീ പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ശബരിമല ക്ഷേത്രം നിയുക്ത മേല്‍ശാന്തി ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരി, ചെട്ടികുളങ്ങര ദേവീക്ഷേത്രം മുന്‍ മേല്‍ശാന്തിമാരായ ബ്രഹ്മശ്രീ കൃഷ്ണന്‍ നമ്പൂതിരി, ബ്രഹ്മശ്രീ വിജയന്‍ നമ്പൂതിരി എന്നവരേയും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 135-ാം റാങ്കും കെ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ കുമാരി എസ്. മാലിനി, ബി.എസ്. സി. ബയോടെക്നോളജിയില്‍ 9-ാം റാങ്ക് കരസ്ഥമാക്കിയ കുമാരി അക്ഷയ രാധാകൃഷ്ണന്‍ എന്നിവരേയും, കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിച്ചു. മേനാമ്പള്ളി അംബികാശ്രമം മഠാധിപതി ബ്രഹ്മശ്രീ നിത്യാനന്ദയോഗി മുഖ്യാതിഥിയായിരുന്നു. മേനാമ്പള്ളി കണ്‍വന്‍ഷന്‍ പ്രസിഡന്റ് എം.കെ. രാജീവ്, കണ്‍വന്‍ഷന്‍ സെക്രട്ടറി മനോജ് എം., കണ്‍വന്‍ഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ ജി.സതീഷ്, കണ്‍വന്‍ഷന്‍ മെമ്പര്‍ ബി.പ്രകാശ്, കണ്‍വന്‍ഷന്‍ മെമ്പര്‍ ബി.അനീഷ് ചന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചയോഗത്തിന് വൈസ് പ്രസിഡന്റ് പ്രദീപ് നന്ദിരേഖപ്പെടുത്തി.
ഫോട്ടോ ക്യാപ്ഷന്‍ : മേനാമ്പള്ളി ഹൈന്ദവ കരയോഗ സമാദരണസമ്മേളനത്തില്‍ വെച്ച് സ്വാ

Related Articles

Back to top button