KeralaLatest

കോവെ റോഡിൽ ശാന്തിഗിരിയുടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു.

“Manju”

കരൂർ : കൊവെറോഡ് കൊങ്ഗു തിരുമലമൺട്രം ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 മണിവരെ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. ക്യാമ്പിൽ ഡോ.അനിയൻ ലാൽ,  ഡോ.സസ്മിത, ഡോ.അരുൺപ്രസാദ്, ഡോ.വിവേക് എന്നിവരും ഹൗസ് സർജന്മാരായ ഡോ.അനുപമ,  ഡോ.അനില,  ഡോ.എലിസബത്ത്,  ഡോ.ശ്രുതി എന്നിവരും രോഗികളെ പരിശോധിച്ചു. . ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷന്‍) മോഹൻദാസ് കെ.പികോര്‍ഡിനേറ്റ് ചെയ്ത ക്യാമ്പില്‍ മറ്റ് സ്റ്റാഫുകളായ ശരവണൻ, സുരേഷ്, സുനീഷ്, സുനിൽകുമാർ, പുഷ്പലത, ദീപ എന്നിവരും ഭാഗഭാക്കായി.

Related Articles

Back to top button