IndiaLatest

ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ എൻഐഎ നീക്കം

“Manju”

കൊച്ചി • നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമോപദേശം തേടി.

യുഎപിഎ നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സ്വർണക്കടത്തിൽ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. കള്ളക്കടത്തു സ്വർണമോ അതിലൂടെ നേടിയ പണമോ ദേശവിരുദ്ധ ശക്തികൾക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് ജൂലൈ 9 മുതൽ എൻഐഎ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സ്വർണക്കടത്തിനു പണം മുടക്കിയതിന്റെ പേരിൽ കേസിൽ പ്രതികളായവർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Related Articles

Back to top button