IndiaLatest

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സജീവം

“Manju”

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകം. ചെറിയ തുക വായ്പ എടുത്താലും ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്.
പാലക്കാട് പനയംപാടം സ്വദേശി അബ്ദുല്‍ സലാമില്‍ നിന്നും തിരിച്ചുവാങ്ങിയത് ഒന്നര ലക്ഷം രൂപയാണ്. 6700 രൂപ തിരിച്ചടയ്ക്കാന്‍ 12 ആപ്പുകളില്‍ നിന്നായി 37,375 രൂപ വായ്പ എടുക്കേണ്ടി വന്നു. വായ്പ എടുത്ത വ്യക്തിയുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചാണ് ഭീഷണി . അബ്ദുല്‍ സലാമിന്റെ ഫോണിലെ വിവരങ്ങള്‍ സ്വന്തം ഫോണിലേക്ക് വാട്ട്സ് ആപ്പ് വഴി അയച്ചു. ഫോണിലുള്ള എല്ലാ നമ്പറിലേക്കും സന്ദേശങ്ങള്‍ അയക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുക.

Related Articles

Back to top button