IndiaLatest

കോവിഡ് വാക്‌സിന്‍ :പ്രധാനമന്ത്രി ലാബുകള്‍ സന്ദര്‍ശിക്കും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : തെലങ്കാനയിലെ ഭാരത് ബയോടെക് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് (ബിബിഎല്‍), അഹമ്മദാബാദിലെ സിഡസ് ബയോടെക് പാര്‍ക്ക്, പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. വാക്സിന്‍ നിര്‍മ്മാണത്തിലെ ഇതുവരേയുള്ള പുരോഗതി, ഇനിയും പിന്നിടാനുള്ള ഘട്ടങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ മോദി വാക്സിന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളുമായി മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കൂടിക്കാഴ്ച നടത്തുന്നത്.

ജെനോവ ബയോഫാര്‍മ, ബയോളജിക്കല്‍ ഇ, ഡോ. റെഡ്ഡീസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുന്നത്. ‘കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന് ടീമുകളുമായി പ്രധാനമന്ത്രി ‘2020 നവംബര്‍ 30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. ജെനോവ ബയോഫാര്‍മ, ബയോളജിക്കല്‍ ഇ, ഡോ. റെഡ്ഡീസ് എന്നിവരുമായാണ് സംവാദം’- പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Related Articles

Back to top button