IndiaLatest

ന്യൂ​ന​മ​ര്‍​ദം: ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം

“Manju”

സിന്ധുമോൾ. ആർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ രൂ​​​പംകൊ​​​ണ്ട ന്യൂ​​​ന​​​മ​​​ര്‍​​​ദ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വം മൂ​​​ലം നാ​​​ളെ മു​​​ത​​​ല്‍ ക​​​ട​​​ല്‍ പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​കാന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ഇ​​​ന്ന് അ​​​ര്‍​​​ധ​​​രാ​​​ത്രി മു​​​ത​​​ല്‍ കേ​​​ര​​​ള തീ​​​ര​​​ത്തുനി​​​ന്നു ക​​​ട​​​ലി​​​ല്‍ പോ​​​കു​​​ന്ന​​​തു പൂ​​​ര്‍​​​ണ​​​മാ​​​യി നി​​​രോ​​​ധി​​​ച്ചു. നി​​​ല​​​വി​​​ല്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യി​​​ട്ടു​​​ള്ള​​​വ​​​ര്‍ ഇ​​​ന്ന് രാ​​​ത്രി​​​യോ​​​ടെ അ​​​ടു​​​ത്തു​​​ള്ള സു​​​ര​​​ക്ഷി​​​ത തീ​​​ര​​​ത്ത് എ​​​ത്ത​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ കിഴക്കുള്ള ന്യൂനമര്‍ദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച്‌ പടിഞ്ഞാറുദിശയില്‍ നീങ്ങുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൂടുതല്‍ ശക്തിയാര്‍ജിച്ച്‌ തമിഴ്നാട് തീരത്തേക്കു നീങ്ങും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം.

കാ​​​റ്റ് ശ​​​ക്ത​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടി​​​നോ​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കാ​​​ന്‍ റ​​​വ​​​ന്യൂ, ത​​​ദ്ദേ​​​ശവ​​​കു​​​പ്പു​​​ക​​​ള്‍​​​ക്ക് നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി.തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതീവജാഗ്രത വേണം. എറണാകുളം വരെയുള്ള ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റ് ശക്തമാകുകയാണെങ്കില്‍ 2-ാം തീയതിയോടെ ദുരിതാശ്വാസക്യാംപുകള്‍ തുടങ്ങാന്‍ റവന്യു, തദ്ദേശ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി.

അടച്ചുറപ്പില്ലാത്തതും ശക്തമായ മേല്‍ക്കൂരയില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കണം. മേല്‍ക്കൂരയ്ക്ക് ആവശ്യമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. ചുമരിനും മേല്‍ക്കൂരയ്ക്കും ഇടയിലൂടെ വിടവുണ്ടെങ്കില്‍ കാറ്റു കയറി അപകടത്തിനു സാധ്യത കൂടുതലാണ്. കാറ്റുള്ള സമയത്ത് വാതിലുകളും ജനലുകളും അടച്ചിടണം. ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു

Related Articles

Back to top button