ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം. ഊട്ടിയിലെ സസ്യോദ്യാനം, റോസ് ഗാര്ഡന്, ബോട്ട് ഹൗസ്, ദൊഡ്ഡബെഡ്ഡ മുനമ്പ്, കുന്നൂര് സിംസ് പാര്‍ക്ക്, കോത്തഗിരി നെഹ്റു പാര്‍ക്ക് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ 50 ശതമാനം ടൂറിസ്റ്റുകള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്.
ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പുല്‍മൈതാനത്ത് പ്രവേശിക്കുന്നതിനും വിശ്രമിക്കുന്നതിനും വിലക്കുണ്ട്. ഇതുകൂടാതെ ഒരു മണിക്കൂര്‍ നേരം മാത്രമാണ് സമയം ചെലവഴിക്കാന്‍ അനുവദിക്കുക. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കാണുന്ന ടൂറിസ്റ്റുകള്‍ക്ക് 200 രൂപ പിഴ ചുമത്തും. ഉദ്യാനം സന്ദര്‍ശിക്കുന്നവരുടെ ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. ജില്ലയിലേക്ക് പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് നിര്‍ബന്ധമാണ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.