KeralaLatest

‌‌‌‌‌ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയില്‍

“Manju”

ശ്രീജ.എസ്

കൊച്ചി: പാലാരിവട്ടംപാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്തുമന്ത്രി വി കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തി. വിജിലന്‍സ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ കൊവിഡ് പരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വിശദമായ ചോദ്യാവലിയും വിജിലന്‍സ് സംഘം തയ്യാറാക്കിയിട്ടുണ്ട്. രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് മൂന്നുമുതല്‍ നാലുവരെയുമാകും ചോദ്യം ചെയ്യല്‍. ഒരുമണിക്കൂറിനുശേഷം 15 മിനിറ്റ് ഇടവേള നല്‍കണം. മാനസികമോ ശാരീരികമോ ആയ ഒരു ബുദ്ധിമുട്ടും അന്വേഷണസംഘത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയശേഷമാണ് ചോദ്യം ചെയ്യലിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. 18നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

Related Articles

Back to top button