KeralaKozhikodeLatest

ക​രി​പ്പൂ‍ർ വിമാനത്താവളത്തിൽ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

“Manju”

സിന്ധുമോൾ. ആർ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. രണ്ട് പേരില്‍ നിന്നായാണ് 2,311 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്. ദുബായില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി സലാമില്‍ നിന്ന് 1568 ഗ്രാം സ്വര്‍ണം പിടികൂടി. മിശ്രിത രൂപത്തില്‍ ഹാന്റ് ബാഗേജില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകീട്ട് 5മണിക്ക് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ഇതേ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ഒളിപ്പിച്ച്‌ വച്ച രീതിയില്‍ കണ്ട 1262 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടിയത്.

Related Articles

Back to top button