KeralaLatest

ഡേറ്റ അനോണിമൈസേഷൻ

“Manju”

അനോണിമൈസേഷൻ എന്നാൽ രഹസ്യാത്മകതയാണ്. സുപ്രധാനവും, വ്യക്തിപരവുമായ രേഖകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശേഖരിച്ചുവച്ചിരിക്കുന്ന ഡേറ്റയുമായി ഒരു വ്യക്തിയെ ബന്ധപ്പെടുത്തുന്ന ഐഡെന്റിഫയറുകളെ (വ്യക്തി സൂചനകൾ) എൻക്രിപ്റ്റ് ചെയ്യുകയോ, മായ്ച്ച് കളയുകയോ ചെയ്യുന്ന പ്രക്രിയയാണ് ഡേറ്റ അനോണിമൈ സേഷൻ.

ഒരു ഏജൻസിയിലെ രണ്ട് ഡിപ്പാർട്ട്‌മെന്റുകൾ തമ്മിലോ, രണ്ട് ഏജൻസികൾ തമ്മിലോ ഡേറ്റ വെളിപ്പെടാതെ കൈമാറ്റം ചെയ്യാൻ സാധിക്കു മെന്നതാണ് ഡേറ്റ അനോണിമൈസേ ഷന്റെ പ്രയോജനം. ഡേറ്റ അനോണിമൈസേഷൻ നടപ്പിലാക്കാൻ പല വഴികൾ ഉണ്ട്.
ഡേറ്റ മാസ്‌ക്കിംഗ് – മൂല്യങ്ങളിൽ മാറ്റങ്ങൾ വരുത്തി ഡേറ്റ മറച്ചുവയ്ക്കുന്നതാണ് ഡേറ്റ മാസ്‌ക്കിംഗ്. ഡേറ്റബേസിന്റെ മിറർ വേർഷനുണ്ടാക്കി ഷഫ്‌ളിംഗ്, എൻക്രിപ്ഷൻ, വേർഡ്/ക്യാരക്ടർ സബ്സ്റ്റിറ്റിയൂഷൻ എന്നീ വഴികളിലൂടെ ഈ ഡേറ്റബേസിൽ ഭേദഗതി വരുത്തും. റിവേഴ്‌സ് എഞ്ചിനിയറിംഗ്/ ഡിറ്റക്ഷൻ എന്നിവ അസാധ്യമാക്കാൻ ഡേറ്റ മാസ്‌കിംഗിന് സാധിക്കും.
സ്യൂഡോണിമൈസേഷൻ – സ്വകാര്യ ഐഡന്റിഫയറുകൾക്ക് പകരം വ്യാജ ഐഡന്റിഫയറുകൾ ഉപയോഗിക്കുന്നതാണ് ഇത്. ഡേറ്റയുടെ സ്വകാര്യത നിലനിർത്തി ക്കൊണ്ടുതന്നെ മോഡിഫൈഡ് ഡേറ്റ ട്രെയിനിംഗ്, ടെസ്റ്റിംഗ്, ഡെവലപ്‌മെന്റ് എന്നിവയ്ക്ക് ഉപയോഗിക്കാൻ സ്യൂഡോണിമൈസേഷനിലൂടെ സാധിക്കും.
ജനറലൈസേഷൻ, ഡേറ്റ സ്വാപ്പിംഗ്, സിന്തറ്റിക്ക് ഡേറ്റ എന്നിവയാണ് മറ്റ് ചില മാർഗങ്ങൾ.
ഡേറ്റ അനോണിമൈസേഷന് ചില പോരായ്മകൾ ഉണ്ട്. ഉപഭോക്താക്കളിൽ നിന്ന് അനുവാദം വാങ്ങിയ ശേഷം മാത്രമേ ഐപി അഡ്രസ്, ഡിവൈസ് ഐഡി, കുക്കീസ് പോലുള്ള വിവരങ്ങൾ വെബ്‌സൈറ്റുകൾ ശേഖരിക്കാൻ പാടുള്ളു.
അജ്ഞാത ഡേറ്റകൾ ശേഖരിച്ച് ഐഡന്റിഫയറുകൾ ഡിലീറ്റ് ചെയ്യുന്നത് നിങ്ങളുടെ ഡേറ്റയിൽ നിന്ന് ഇൻസൈറ്റ് ശേഖരിക്കുന്നതിന് തടസം സൃഷ്ടിക്കും.

Related Articles

Back to top button