HealthLatest

ചില്ലറക്കാരനല്ല ചപ്പാത്തി

“Manju”

ചപ്പാത്തി പതിവായി കഴിക്കുന്നവരും തീരെ ഇഷ്ടമില്ലാത്തവരുമുണ്ട്. ചിലര്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ചപ്പാത്തി കഴിക്കുന്നത്.
പൊതുവെ പ്രമേഹ രോഗികളാണ് ചപ്പാത്തി കഴിക്കാറുള്ളത്. രോഗ നിയന്ത്രണത്തിലുപരി ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ചപ്പാത്തിയിലുണ്ട്. ഒട്ടേറെ പോഷകങ്ങള്‍ ചപ്പാത്തിയിലുണ്ട്. ദഹനപ്രക്രിയയെ സുഗമമാക്കാന്‍ ചപ്പാത്തിക്ക് സാധിക്കും. ഗോതമ്ബു നാരുകളുടെ സാന്നിധ്യം കൊണ്ട് ചപ്പാത്തി വളരെ വേഗം ദഹിക്കും. അതുപോലെ ചര്‍മത്തിനു തിളക്കം വര്‍ധിപ്പിക്കാനും ചപ്പാത്തിയില്‍ അടങ്ങിയിരിക്കുന്ന അതായത് ഗോതമ്ബില്‍ അടങ്ങിയിരിക്കുന്ന സെലീനിയം, സിങ്ക് തുടങ്ങിയവ സഹായിക്കുന്നു.ഇരുമ്ബിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഹീമോഗ്ലോബിന്‍ ഉല്പാദനവും കാര്യക്ഷമമായി നടക്കുന്നു. അങ്ങനെ ആരോഗ്യകരമായി ശരീരം കാത്ത് സൂക്ഷിക്കാന്‍ ചപ്പാത്തി പലവിധത്തിലും സഹായിക്കുന്നു.

Related Articles

Back to top button