IndiaLatest

കൊവിഡ് വാക്‌സിനേഷന്‍ 86 കോടി പിന്നിട്ടു

“Manju”

ഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷന്റെ എണ്ണം 86 കോടി പിന്നിട്ടു. കഴിഞ്ഞ 24മണിക്കൂറില്‍ 38,18,362 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ഇതോടെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്ക്കാലിക കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 86 കോടി യിലെത്തി. 84,07,679 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,621 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,29,31,972 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.78% ആണ്.

തുടര്‍ച്ചയായ 92-ാം ദിവസവും 50,000-ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,041 പേര്‍ക്കാണ്. നിലവില്‍ രാജ്യത്തു 2,99,620 പേര്‍ ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ 0.89 ശതമാനമാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ച്‌ സാഹചര്യത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,65,006 പരിശോധനകള്‍ നടത്തി. ആകെ 56.44 കോടിയിലേറെ പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

Related Articles

Back to top button