KeralaLatest

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

“Manju”

തൃശൂര്‍: കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. കു​ട്ടി​ക​ളി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ഇ.​ടി. ടൈ​സ​ണ്‍ എം.എ​ല്‍.എ ​ഫേ​സ്ബു​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച മൊ​ബൈ​ല്‍ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണ ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ​രി​സ്ഥി​തി ദി​നാ​ച​ര​ണം വൃ​ക്ഷ​ത്തെ​ക​ള്‍ ന​ട്ട് മാ​ത്രം ആ​ച​രി​ക്കേ​ണ്ട​ത​ല്ല, മ​റി​ച്ച്‌ പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​നാ​യി വൈ​വി​ധ്യ​ങ്ങ​ളാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​മ്മ​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളും , തു​ട​ര്‍​ച്ച​യും ഉ​ണ്ടാ​ക​ണം. ആ​ഗോ​ള താ​പ​നം, കു​ടി​വെ​ള്ള ക്ഷാ​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗൗ​ര​വ​ക​ര​മാ​യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button