IndiaLatest

രാഷ്ട്രപതിയുടെ ജീവിത കഥയെഴുതി കൊച്ചുമിടുക്കി

“Manju”

ഗുജറാത്ത് :രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ രചിച്ച്‌ കൊച്ചുമിടുക്കി. സൂറത്ത് സ്വദേശിനിയായ ഭാവികയാണ് രാജ്യത്തെ പതിനഞ്ചാമത്തെ പ്രസിഡന്റിനെക്കുറിച്ച്‌ പുസ്തകമെഴുതിയത്. എട്ടാം ക്ലാസുകാരിയായ ഭാവിക ഇതിനോടകം രണ്ട് പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ മോട്ടിവേഷണല്‍ സ്പീക്കറുമാണ്.

ഭാവികയ്ക്ക് ഇന്ത്യന്‍ എക്സലന്‍സി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഈ സമയം രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാനുള്ള അവസരവും കുട്ടിയെ തേടിയെത്തി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിന്റെ പേര് എന്‍ ഡി എ പ്രഖ്യാപിച്ചതിന് പിന്നാലെ പിതാവാണ് മുര്‍മുജിയെപ്പറ്റി പറഞ്ഞുതന്നതെന്ന് പെണ്‍കുട്ടി പറയുന്നു.
മുര്‍മുജി ജീവിതത്തില്‍ അനുഭവിച്ച ദുരന്തങ്ങളെക്കുറിച്ചൊക്കെ കേട്ടപ്പോള്‍ അവരെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്ന് തോന്നി. അവരെപ്പറ്റിയുള്ള പുസ്തകങ്ങള്‍ തപ്പി മാര്‍ക്കറ്റില്‍ പോയെങ്കിലും കിട്ടിയില്ല. ഇന്റര്‍നെറ്റില്‍ നിന്നും കാര്യമായൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് പുസ്തകം രചിക്കാന്‍ തീരുമാനിച്ചതെന്ന് ഭാവിക വ്യക്തമാക്കി.

പിതാവ് ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ചുതന്ന ലേഖനങ്ങളും അല്ലാതെ കണ്ടെത്തിയ വിവരങ്ങളുമൊക്കെ ചേര്‍ത്താണ് കൊച്ചുമിടുക്കി പുസ്തകം എഴുതിയത്. മുന്‍പ് ഭാവിക രാമകഥ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഇതുവിറ്റിട്ട് അമ്ബത്തിരണ്ട് ലക്ഷം രൂപ കിട്ടി. ഈ തുക രാമക്ഷേത്രം നിര്‍മിക്കാനായി സംഭാവന ചെയ്തിരുന്നു.

Related Articles

Back to top button