IndiaInternationalLatest

വാക്സിന്‍ പരീക്ഷണം ഭര്‍ത്താവിന്റെ കഴിവുകള്‍ നഷ്ടപ്പെടുത്തി : ആരോപണവുമായി ഭാര്യ

“Manju”

സിന്ധുമോൾ. ആർ

ചെന്നൈ: കോവിഷീല്‍ഡ്‌ വാക്‌സിന്‍ പരീക്ഷണത്തിനു പിന്നാലെ മാര്‍ക്കറ്റിങ്‌ പ്രൊഫഷനലായ ഭര്‍ത്താവിന്റെ പ്രതിഭതന്നെ ഇല്ലാതായെന്നും അമേരിക്കന്‍ പ്രോജക്‌ട്‌ നഷ്‌ടപ്പെട്ടെന്നും ഭാര്യ. വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിനെതിരേ ഇവര്‍ അഞ്ചു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. കമ്പനിയുടെ സല്‍പ്പേര്‌ ഇല്ലാതാക്കിയെന്നു കാട്ടി നൂറുകോടി നഷ്‌ടപരിഹാരമാണു സെറം ആവശ്യപ്പെട്ടിരിക്കുന്നത്‌.

അതേസമയം, വിഷയം ജനശ്രദ്ധയിലേക്കു കൊണ്ടുവരാനാണു ശ്രമിച്ചതെന്ന് വാക്‌സിന്‍ സ്വീകര്‍ത്താവിന്റെ ഭാര്യ പറഞ്ഞു. അതല്ലെങ്കില്‍ മിണ്ടാതിരുന്നു പണം വാങ്ങാമായിരുന്നു. പക്ഷേ, മനസ്‌ അനുവദിച്ചില്ല. ശരിക്കും ക്രിയേറ്റീവ്‌ ആയിരുന്നു ഭര്‍ത്താവ്‌. നന്നായി എഴുതിയിരുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും മിടുക്കനായിരുന്നു. ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ പോലും നടത്താന്‍ അദ്ദേഹത്തിന്‌ കഴിയുന്നില്ല. ഒക്‌ടോബര്‍ ഒന്നിനാണു മൂന്നാംഘട്ട വാക്‌സിന്‍ സ്വീകരിച്ചത്‌.

ഇതുവരെ നേരെയായിട്ടില്ല. ഒരു അമേരിക്കന്‍ പ്രോജക്‌ടും നഷ്‌ടമായി. എന്നിട്ടും, പരീക്ഷണം എന്തുകൊണ്ട്‌ നിര്‍ത്തിവയ്‌ക്കുന്നില്ല എന്നും അവര്‍ ആരാഞ്ഞു. പണത്തിനോ മറ്റ്‌ സ്‌ഥാപിത താല്‍പര്യങ്ങള്‍ക്കോ അല്ല കോടതിയെ സമീപിച്ചതെന്ന്‌ അവര്‍ പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ ദുഷ്‌ടലാക്കോടെയാണെന്നു സെറം പ്രതികരിച്ചു. ഓക്‌സ്‌ഫഡ്‌ വാക്‌സിന്‍ തികച്ചും സുരക്ഷിതമാണ്‌. ചെന്നൈ സ്വദേശിയുടെ അവസ്‌ഥയില്‍ ഖേദമുണ്ട്‌. പക്ഷേ, അതിനു കാരണം വാക്‌സിന്‍ ഉപയോഗമല്ല. എത്തിക്‌സ്‌ കമ്മിറ്റിയം സേഫ്‌റ്റി മോണിറ്ററിങ്‌ ബോര്‍ഡും ഇക്കാര്യം ശരിവച്ചിട്ടുണ്ടെന്നും സെറം വ്യക്‌തമാക്കി.

Related Articles

Back to top button