KeralaLatest

ബീവറേജ് സ് കോർപ്പറേഷൻ കുടുംബശ്രീയെ അവഗണിച്ചു

“Manju”

സ്വന്തം ലേഖകന്‍

ബീവിറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകളിലേയ്ക്ക് കൊടുക്കുന്ന ജീവനകാർക്ക് വേണ്ടിയുള്ള മാസ്ക്ക് സ്വകാര്യ ഏജൻസിക്ക് നൽകാനുള്ള സര്‍ക്കാരിന്റെ ശ്രമം നടക്കുന്നതായി ആക്ഷേപം ഉയരുന്നു. സാധാരണയായി ടെൻഡർ മുഖാന്തരം ക്ഷണിച്ചാണു ഇതു പോലുള്ള കാര്യങ്ങൾ ചെയ്യുന്നതു. പക്ഷേ ഇത് ഒഴിവാക്കാനായി ബീവറേജ് ഓഫീസ് മുഖാന്തരം ചില നീക്കങ്ങള്‍ നടത്തി അവരവരുടെ ഇഷ്ടക്കാരുടെ മാസ്ക് വാങ്ങിക്കാനാണ് നീക്കം ജില്ലാടിസ്ഥാനത്തില്‍ ഇത്തരം രീതികള്‍ നടന്നുവരുന്നതായും പറയപ്പെടുന്നു. കുറഞ്ഞ ചെലവിൽ കുടുംബശ്രീ അടക്കമുള്ള സ്ഥാപനങ്ങൾ ഗുണനിലവാരമുള്ള മാസ്ക് നൽകുമ്പോഴാണ് ബീവറേജസ് കേൾപ്പേറഷൻ ഇഷ്ടകാർക്ക് വേണ്ടിയുള്ള രഹസ്യ നീക്കം നടത്തുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ സേവനമായി വളരെ കുറഞ്ഞ തുക ഈടാക്കി മാത്രം കുടുംബശ്രീ മാസ്ക്ക് നല്‍ക്കാന്‍ തയ്യാറായിരിക്കുമ്പോഴാണ് അണിയറയില്‍ ഇത്തരത്തിലുളള നീക്കങ്ങള്‍ നടക്കുന്നത്. ഇതിനു പിന്നിലുളള ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുടുംബശ്രീക്കാര്‍ അധികാരികള്‍ക്ക് അപേക്ഷ നല്‍കുകയുണ്ടായി.

Related Articles

Back to top button