IndiaLatest

ബുള്ളറ്റ് ട്രെയിനുവേണ്ടി ആദ്യ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക്

“Manju”

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ പാതയ്ക്കായി നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ് ട്രാക്കിന്റെ വീഡിയോ എക്‌സില്‍ പങ്കുവെച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 2026 ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 508 കിലോമീറ്റര്‍ നീളമുള്ള മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ 295.5 കിലോമീറ്റര്‍ തൂണ്‍ നിര്‍മ്മാണം പൂര്‍ത്തിയായി. മണിക്കൂറില്‍ 320 കിലോമീറ്റാണ് ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗം.

പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്കായി ഉപയോഗിക്കുന്ന സ്ലാബ് ട്രാക് അഥവ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക് ആദ്യമയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ‘ബുള്ളറ്റ് ട്രെയിനിനായുള്ള രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ്സ് ട്രാക്ക്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത. 153കിലോമൂറ്റര്‍ ദൂരം വയഡക്റ്റുകള്‍ പൂര്‍ത്തീകരിച്ചു. 295.5 കിലോമീറ്റര്‍ തൂണുകള്‍ പൂര്‍ത്തിയായി’ – മന്ത്രി എക്‌സില്‍ കുറിച്ചു.

1.08 ലക്ഷം കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയില്‍ 10,000 കോടി കേന്ദ്രവും 5000 കോടി ഗുജറാത്ത്മഹാരാഷ്ട സര്‍ക്കാരുകള്‍ സംയുക്തമായും നല്‍കും. ബാക്കി തുക 0.01% പലിശ നിരക്കില്‍ ജപ്പാനില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം. രണ്ട് മെട്രോ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാദൂരം 2.07 മണിക്കൂറായി ചുരുങ്ങും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 448 കിലോമീറ്റര്‍ എലിവേറ്റഡ് പാതയും 26 കിലോമീറ്റര്‍ തുരങ്കപാതയുമാകും.

Related Articles

Back to top button