IndiaLatestThrissur

മുന്‍ ഇന്ത്യന്‍ ഗോളി ഫ്രാന്‍സിസ് ഇഗ്നേഷ്യസ് അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

തൃശൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ​ഗോള്‍കീപ്പര്‍ ഫ്രാന്‍സിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു. ബെംഗളൂരു ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐടിഐ) ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെ ഹൃദയാഘാതം അനുഭവിച്ചതിനെത്തിടര്‍ന്നാണ് മരിച്ചത്. മൃതദേഹം രാത്രി തൃശൂരിലെത്തിച്ചു. സംസ്കാരം നാളെ 10മണിക്ക് പുത്തന്‍പള്ളി സെമിത്തേരിയില്‍ നടക്കും.

മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ എന്ന വിശേഷണത്തിനുടമയായ ഫ്രാന്‍സിസ് ഇഗ്നേഷ്യസ് വിക്ടര്‍ മഞ്ഞിലയ്ക്കു ശേഷം ഇന്ത്യന്‍ ഗോള്‍വലയ്ക്കു കേരളം സമ്മാനിച്ച കാവലാളാണ്. 1992ല്‍ കൊച്ചിയിലും ചെന്നൈയിലുമായി‍ ബ്രസീല്‍ സാവോ പോളോ ടീമിനെതിരെ നടന്ന രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു ഫ്രാന്‍സിസ്. ഐടിഐയ്ക്കു വേണ്ടി 2000 വരെ ഫെഡറേഷന്‍ കപ്പ്, ഡ്യുറാന്‍ഡ് കപ്പ്, സിക്കിം ഗോള്‍ഡ് കപ്പ്, ഭൂട്ടാന്‍ കിങ് കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ ഗ്ലൗസണിഞ്ഞു. ഐടിഐ 1993ല്‍ ബെംഗളൂരുവില്‍ സ്റ്റാഫോര്‍ഡ് കപ്പ് ജേതാക്കളായപ്പോള്‍ ടീം ക്യാപ്റ്റനായിരുന്നു ഫ്രാന്‍സിസ്. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്സ് ആലപ്പാട്ട് ചൊവ്വൂക്കാരന്‍ റോസ് വില്ലയില്‍ പരേതനായ സി എല്‍ ഇഗ്നേഷ്യസിന്റെ മകനാണ്. മാതാവ്: റോസി. ഭാര്യ: ബിന്ദു ഫ്രാന്‍സിസ്. മക്കള്‍: ഇഗ്നേഷ്യസ്, ഡെയ്നി

Related Articles

Back to top button