IndiaLatest

മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് , പത്ത് മരണം

“Manju”

ശ്രീജ.എസ്

മുംബൈ: മുംബൈയിലെ ഭീവണ്ടിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് പത്ത് മരണം. തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് കുട്ടികളടക്കം 20 പേരെ രക്ഷപ്പെടുത്തി. 25 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. 20 പേരെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താന്‍ വിദഗ്ധ പരിശീലനം ലഭിച്ച നായെ ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തുന്നുണ്ട്. 20ഓളം കുടുംബങ്ങള്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. 40 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.

Related Articles

Back to top button