KeralaLatestThiruvananthapuram

നെറ്റ്സ് അക്കാദമി ഷട്ടില്‍ ടൂര്‍ണമെന്റ്, വേണുഗോപാലും, ബിനുവും വിജയികള്‍

“Manju”

പോത്തന്‍കോട് : കോലിയക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെറ്റ്സ് അക്കാദമി ഇന്‍ഡോര്‍ കോര്‍ട്ട് ഷട്ടില്‍ ടൂര്‍ണമെന്റില്‍ വേണുഗോപാല്‍ കെ.സി.യും, ബിനു ജി യും വിജയികളായി. ഡിസംബര്‍ 5 ന് കോലിയക്കോട് നെറ്റ്സ് അക്കാദമി ഇന്‍ഡോര്‍ കോര്‍ട്ടിലാണ് മത്സരം നടന്നത്.  മൂന്ന് ടീമുകളുമായി നടന്ന ആദ്യറൌണ്ട് മത്സരത്തിലൂടെ ഫൈനലില്‍ എത്തിയ ഇവര്‍ അഞ്ച് സെറ്റുകള്‍ പൂര്‍ത്തിയാക്കിയാണ് വിജയിച്ചത്.

നെറ്റ്സ് അക്കാദമി ചെയര്‍മാന്‍ ജിത്തു വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. വേണുഗോപാല്‍ കെ.സി.യും ബിനു ജിയും ശാന്തിഗിരി ആശ്രമം ആത്മബന്ധുക്കളും കര്‍മ്മചാരികളുമാണ്.

Related Articles

Back to top button