Uncategorized

പാര്‍ട്ടി നേതാക്കളുടെ വീട്ടിലും ഓഫീസിലും നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ല; കെ. സുരേന്ദ്രന്‍

“Manju”

ശ്രീജ.എസ്

പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടി നേതാക്കളുടെ വീട്ടിലും ഓഫീസിലുമുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് സംസ്ഥാനത്തും റെയ്ഡ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പരിശോധിക്കുന്നതെന്നും അവര്‍ക്ക് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പതിവ് പരിശോധന മാത്രമാണ് നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നോക്കി കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും കെ. സുരേന്ദ്രന്‍.
ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഡല്‍ഹി കലാപത്തെ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്നത് വ്യക്തമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button