Uncategorized

ഇന്ന് ദേശീയ തീരസംരക്ഷണസേന ദിനം

“Manju”

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്ന് ദേശീയ തീരസംരക്ഷണസേന ദിനം (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ദിനം). ലോകത്തില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമുണ്ട് ഇന്ത്യന്‍ തീരസംരക്ഷണസേനയ്‌ക്ക്. 7516.6 കിമി നിളമുള്ള സമുദ്ര തീരത്തിന്റെ സംരക്ഷണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നവരാണ് സേന. 170- ലധികം കപ്പലുകളും 86- നിരീക്ഷണ വിമാനങ്ങളുമായി ഏത് പ്രതിബന്ധങ്ങളേയും നേരിടാന്‍ സുസജ്ജമാണ് തീരസംരക്ഷണസേന.

47- മത് തീരസംരക്ഷണസേന ദിനമാണ് ഇന്ത്യ ഇത്തവണ ആഘോഷിക്കുന്നത്. 1977- ഫെബ്രുവരി ഒന്നിനാണ് തീരസംരക്ഷണസേന ഔദ്യോഗികമായി നിലവില്‍ വന്നത്. കെ.എം റസ്താജി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. രാജ്യത്തിന്റെ സമുദ്രസമ്പത്ത് സംരക്ഷിക്കാനും കള്ളക്കടത്ത് തടയാനും ശക്തമായ സംവിധാനമായാണ് സേനയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. തീരസംരക്ഷണസേനയുടെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്.

കടല്‍മാര്‍ഗ്ഗമുള്ള കള്ളകടത്ത്, രാജ്യത്തിന്റെ സമുദ്ര സമ്പത്ത് സംരക്ഷിക്കല്‍, നാവികരുടെയും മത്സ്യതൊഴിലാളികളുടെയും സംരക്ഷണം, കടലില്‍ ഉണ്ടാകുന്ന അപകടങ്ങളിലുള്ള രക്ഷാപ്രവര്‍ത്തനം അടക്കം നിരവധി കര്‍ത്തവ്യങ്ങളാണ് തീരസംരക്ഷണ സേന നിര്‍വഹിക്കുന്നത്. രാജ്യത്തെ നാവിക സേന, കസ്റ്റസ്, പോലീസ് എന്നിവരുമായി ചേര്‍ന്ന് വിവിധ മേഖലകളില്‍ തീരസംരക്ഷണ സേന പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button