ഇന്ന് 5376 പേർക്ക് കോവിഡ്, സമ്പർക്കം 4270; 5590 പേർക്ക് രോഗമുക്തി
തിരുവനന്തപുരം• സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4270 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 31 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി തങ്കരാജന് (80), ആറ്റിങ്ങല്‍ സ്വദേശി ഇന്ദു ശേഖരന് (65), അയിര സ്വദേശി അഖില്‍ (27), ചിറയിന്‍കീഴ് സ്വദേശി നീലകണ്ഠന് ആശാരി (85), കടകംപള്ളി സ്വദേശി മോഹനന് നായര്‍ (63), കൊല്ലം ഓച്ചിറ സ്വദേശി യശോധരന് (85), പൊതുവഴി സ്വദേശിനി ലയ്ല (34), മൈനാഗപ്പള്ളി സ്വദേശി രാജു (58), പാരിപ്പള്ളി സ്വദേശി പദ്മജാക്ഷി (72), മങ്കാട് സ്വദേശി വിവേക് (26), പുത്തന്‍കുളം സ്വദേശി തങ്കയ്യ (61), മാനകര സ്വദേശിനി ജയസുധ (39), ആലപ്പുഴ ചേര്‍ത്തല സ്വദേശി അഗസ്റ്റിന് (76), പള്ളിക്കല്‍ സ്വദേശി സോമരാജന് (60), ചേര്‍ത്തല സ്വദേശി സോമന് (67), ചേര്‍ത്തല സ്വദേശിനി രാജമ്മ (91), തിരുവാന്മണ്ടൂര് സ്വദേശി ഹൈമവതി (70), കായംകുളം സ്വദേശി ഗോവിന്ദ പണിക്കര്‍ (60), എറണാകുളം കരിമുഗള്‍ സ്വദേശിനി തങ്ക (79), തൃശൂര്‍ എടക്കായൂര്‍ സ്വദേശി അബ്ദുള്ള കുട്ടി (70), ബ്ലാങ്കാട് സ്വദേശി ഷംസുദീന്‍ (72), പല്ലം സ്വദേശിനി മാളൂട്ടി (59), ചാവക്കാട് സ്വദേശി മുഹമ്മദ് (65), മലപ്പുറം കീഴുപറമ്പ് സ്വദേശി വിജയന് (60), ചീക്കോട് സ്വദേശിനി ഉമ്മയ (70), അരക്കപ്പറമ്പ് സ്വദേശി മൊയ്ദൂട്ടി (61), കോഴിക്കോട് മാലപ്പറമ്പ് സ്വദേശി സിദ്ധാര്ത്ഥന് (72), ഉള്ളിയേരി സ്വദേശി കുഞ്ഞിരായന്‍ (73), വയനാട് വിലങ്ങപുരം സ്വദേശിനി അയിഷ (60), കണ്ണൂര്‍ ചേലാട് സ്വദേശി അഹമ്മദ് കുഞ്ഞി (77), താവക്കര സ്വദേശിനി നളിനി (73) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2329 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,38,754 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 690, തൃശൂര്‍ 624, കോഴിക്കോട് 509, എറണാകുളം 335, തിരുവനന്തപുരം 314, ആലപ്പുഴ 381, പാലക്കാട് 221, കോട്ടയം 331, പത്തനംതിട്ട 225, കണ്ണൂര്‍ 254, കൊല്ലം 282, ഇടുക്കി 220, വയനാട് 222, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 7 വീതം, എറണാകുളം, മലപ്പുറം 6 വീതം, തൃശൂര്‍ 5, തിരുവനന്തപുരം 4, ഇടുക്കി 3, പത്തനംതിട്ട 2, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇതോടെ 61,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,56,378 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,981 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 15,256 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്സ്പോട്ടാണുള്ളത്. ആലപ്പുഴ ജില്ലയിലെ മുഹമ്മയാണ് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) പുതിയ ഹോട്സ്പോട്ട്. 9 പ്രദേശങ്ങളെ ഹോട്സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 473 ഹോട് സ്പോട്ടുകളാണുള്ളത്.
*************************************************************************************************************
കോഴിക്കോട് ജില്ലയില്‍ 547 പേര്‍ക്ക് കോവിഡ്; രോഗമുക്തി 629
വി.എം.സുരേഷ് കുമാർ
വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 547 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 516 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5843 പേരെ പരിശോധനക്ക് വിധേയരാക്കി.ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 629 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 6
പുതുപ്പാടി – 1
മൂടാടി – 1
കോഴിക്കോട് കോര്പ്പറേഷന് – 2
രാമനാട്ടുകര – 1
തിരുവങ്ങൂര്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 4
നാദാപുരം – 2
കോഴിക്കോട് കോര്പ്പറേഷന് – 1
നരിക്കുനി – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 21
കോഴിക്കോട് കോര്പ്പറേഷന് – 5
(എരഞ്ഞിക്കല്‍, നടക്കാവ്, നല്ലളം, കാവില്‍)
കൊയിലാണ്ടി – 2
രാമനാട്ടുകര – 2
ചക്കിട്ടപ്പാറ – 5
ഫറോക്ക് – 1
ഉണ്ണികുളം – 1
ഓമശ്ശേരി – 1
നാദാപുരം – 1
നരിക്കുനി – 2
കൊടുവള്ളി – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 135
(കല്ലായ്, കണ്ണഞ്ചേരി, കൊളത്തറ നല്ലളം, മായനാട്, പാവങ്ങാട്, ജയില്‍റോഡ്, ചേറ്റുകണ്ടി താഴം, പൊക്കുന്ന്, വേങ്ങേരി, കോട്ടൂളി, ഫ്രാന്‍സിസ് റോഡ് കാരപ്പറമ്പ്,പുതിയാപ്പ, കരുവിശ്ശേരി, എടക്കാട്, ഇസ്റ്റ്ഹില്, മാങ്കാവ്, കുറ്റിച്ചിറ, ചാലപ്പുറം, നടക്കാവ്, കരുവന്തുരുത്തി, ചെലവൂര്‍, കണ്ടിപ്പറമ്പ്, തമ്പിവളപ്പ്, മലാപ്പറമ്പ്)
ചേമഞ്ചേരി – 12
ചെറുവണ്ണൂര്‍ – 7
ഏറാമല – 9
കക്കോടി – 15
കാക്കൂര്‍ – 7
കായണ്ണ – 14
കീഴരിയൂര്‍ – 9
കിഴക്കോത്ത് – 11
കൊടുവള്ളി – 6
കൂത്താളി – 16
കോട്ടൂര്‍ – 14
കുന്ദമംഗലം – 28
കുരുവട്ടൂര്‍ – 5
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 20
നരിക്കുനി – 15
ഓമശ്ശേരി – 6
ഒഞ്ചിയം – 8
പെരുവയല്‍ – 6
പുതുപ്പാടി – 21
തലക്കുളത്തൂര്‍ – 5
താമരശ്ശേരി – 23
തിരുവള്ളൂര്‍ – 8
വടകര – 11
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7
കാക്കൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി – 1 (ആരോഗ്യപ്രവര്ത്തകന്)
കോഴിക്കോട് കോര്പ്പറേഷന്- 5 (ആരോഗ്യപ്രവര്‍ത്തകര്‍)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6148
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 134
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 266
• ഗവ. ജനറല്‍ ആശുപത്രി – 136
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 82
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 51
• ഫറോക്ക് എഫ്.എല്‍.ടി.സി – 72
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 59
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 66
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 52
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 72
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ണ്‍ി – 69
• അമൃത എഫ്.എല്‍.ടി.സി. വടകര – 15
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 27
• റെയ്സ്, ഫറോക്ക് – 34
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 103
• ഇഖ്ര ഹോസ്പിറ്റല്‍ – 85
• ഇഖ്ര മെയിന്‍ – 17
• ബി.എം.എച്ച് – 51
• മിംസ് – 36
• മൈത്ര ഹോസ്പിറ്റല്‍ – 19
• നിര്‍മ്മല ഹോസ്പിറ്റല്‍ – 10
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 45
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 146
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 15
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 15
• മലബാര്‍ ഹോസ്പിറ്റല്‍ – 2
• പി.വി.എസ് – 3
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 2
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 2
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 3954
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 158
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 71 (തിരുവനന്തപുരം – 02, പത്തനംതിട്ട – 02, കോട്ടയം- 02, ആലപ്പൂഴ – 01,
എറണാകുളം- 14, പാലക്കാട് – 06, തൃശ്ശൂര്‍ – 01, മലപ്പുറം – 23, വയനാട് – 05, കണ്ണൂര്‍ – 15)
1637 പേര് കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1637 പേര് ഉള്‍പ്പെടെ ജില്ലയില്‍ 25655 പേര് നിരീക്ഷണത്തില്‍. ഇതുവരെ 173027 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 196 പേര് ഉള്‍പ്പെടെ 1591 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 5843 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 800362 സ്രവസാംപിളുകള്‍ അയച്ചതില്‍ 797264 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 727606 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 641 പേര് ഉള്‍പ്പെടെ ആകെ 8510 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 340 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 8170 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. ഇതുവരെ 60226 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.