KeralaLatest

കേരള കേന്ദ്ര സര്‍വകലാശാലയുടെ സ്ഥാപക ദിനാഘോഷം മാര്‍ച്ച്‌ രണ്ടിന്

“Manju”

കേരള കേന്ദ്ര സർവകലാശാലയുടെ സ്ഥാപക ദിനാഘോഷം മാർച്ച് രണ്ടിന്

ശ്രീജ.എസ്

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ 12ാമത് സ്ഥാപക ദിനാഘോഷം മാര്‍ച്ച്‌ രണ്ടിന് നടക്കും. ചന്ദ്രഗിരി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പങ്കെടുക്കും.
രാവിലെ 11 ന് നടക്കുന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്‌. വെങ്കടേശ്വര്‍ലു സ്വാഗതം പറയും. അക്കാഡമിക് ഡീന്‍ പ്രൊഫ. കെ.പി. സുരേഷ് അക്കാദമിക് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാപകദിന പ്രഭാഷണം നടത്തും.

സര്‍വകലാശാലയുടെ പ്രധാന കാമ്പസില്‍ പണി പൂര്‍ത്തിയാക്കിയ ഗസ്റ്റ് ഹൗസ് നീലഗിരിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിശിഷ്ടാതിഥിയാകും. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്ബ്യാര്‍ നന്ദി പറയും. വൈകിട്ട് കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

Related Articles

Back to top button