IndiaLatest

എസ് ബി ഐ യുടെ യോനോ സേവനങ്ങള്‍ തകരാറിലെന്ന് പരാതി

“Manju”

ശ്രീജ.എസ്

എസ് ബിഐ യുടെ ഓണ്‍ലൈന്‍ ആപ്പായ യോനോയുടെ സേവനങ്ങള്‍ തകരാറിലെന്ന് പരാതി. ആപ്പ് ഉപയോഗിക്കുമ്പോള്‍ എറര്‍ മെസേജ് ലഭിക്കുന്നു എന്നാണ് ഉപഭോക്താക്കളുടെ പരാതി. പലരും സമൂഹമാധ്യമങ്ങളിലൂടെ ഈ പരാതി ഉന്നയിക്കുന്നുണ്ട്. ഇന്നലെ ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എസ്ബിഐ ട്വീറ്റ് ചെയ്തെങ്കിലും ഇതുവരെ ആപ്പ് സേവനങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടിലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുന്നതിനാല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. എന്നാല്‍, അപ്ഗ്രേഡിനു ശേഷവും ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. യോനോ ലൈറ്റ്, ഓണ്‍ലൈന്‍ എസ് ബിഐ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ സേവനങ്ങള്‍ നടത്തണമെന്നാണ് ബാങ്ക് പറയുന്നത്.

Related Articles

Back to top button