KeralaLatest

ശാന്തിഗിരിയിൽ‍ പൂജിതപീഠം സമർ‍പ്പണം 22 ന്

“Manju”

പോത്തൻകോട് : ഗുരുശിഷ്യബന്ധത്തിന്റെ പാരസ്പര്യത്തിന്റെ ധന്യസ്മരണകൾ‍ ഉണർ‍ത്തി ശാന്തിഗിരിയിൽ പൂജിതപീഠം സമർ‍പ്പണാഘോഷം ഫെബ്രുവരി 22 ചൊവ്വാഴ്ച നടക്കും . 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും അന്നു സമാപനമാകും. . രാവിലെ 5 ന് താമരപർ‍ണ്ണശാലയിൽ‍ പ്രത്യേക പുഷ്പാഞ്ജലി . 6 ന് ആരാധന. തുടർന്ന് ധ്വജം ഉയർത്തൽ . രാവിലെ 8 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മണ്ഡലങ്ങളിലെ പ്രമുഖർ സംബന്ധിക്കും. 11 ന് ഗുരുദർ‍ശനം . വൈകിട്ട് 5 ന് ആശ്രമ സമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ‍ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. മുത്തുക്കുട വാദ്യഘോഷങ്ങൾ, ദീപങ്ങൾ‍ എന്നിവയുടെ അകമ്പടിയോടെയാകും കുംഭമേള നടക്കുന്നത്. കർ‍മ്മദോഷങ്ങളും മാറാവ്യാധികളും മാറി കുടുംബത്തിൽ‍ ക്ഷേമ ഐശ്വര്യങ്ങൾ നിറയുക എന്ന സങ്കല്പത്തിലാണ് വിശ്വാസികൾ‍ കുംഭം എടുക്കുന്നത്. ആശ്രമസമുച്ചയം പ്രദക്ഷിണം വെച്ച് കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തിൽ ‍ സമര്‍പ്പിക്കും. പൂജിത പീഠം ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ശാന്തിഗിരി ആശ്രമങ്ങളിൽ സത്സംഗങ്ങൾ നടന്നുവരികയാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാകും ചടങ്ങുകൾ എല്ലാം നടക്കുകയെന്ന് ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related Articles

Back to top button