IndiaLatest

ബുറെവി മാന്നാര്‍ കടലിടുക്കില്‍, വേഗം 30 മുതല്‍ 40 കിലോമീറ്റര്‍

“Manju”

സിന്ധുമോൾ. ആർ

ബുറെവി മാന്നാര്‍ കടലിടുക്കില്‍ തുടരുന്നു; കാറ്റിന്റെ വേഗം 30 മുതല്‍ 40 കിലോമീറ്റര്‍ വരെയായി ചുരുങ്ങി; സാധാരണ ന്യൂനമര്‍ദമായി അവസാനിച്ചേക്കും

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി. കഴിഞ്ഞ ദിവസം തീവ്ര ന്യൂനമര്‍ദമായ ബുറേവി ശനിയാഴ്ച ഉച്ചയോടെ ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി. ഇത് മന്നാര്‍ കടലിടുക്കില്‍ തുടരുകയാണ്. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button