KeralaKozhikodeLatest

ആർട്ടിസ്റ്റ് കെ.കൃഷ്ണൻ മാസ്റ്റരെ ആദരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: പതിയാരക്കര ജ്ഞാനോദയ കലാസമിതിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തിൽ ആർട്ടിസ്റ്റ് കെ.കൃഷണൻ മാസ്റ്ററെ ആദരിച്ചു.
സാംസ്കാരിക കലാ സാഹിത്യ രംഗങ്ങളിൽ നിറഞ്ഞു നിന്ന കെ.കൃഷണൻ മാസ്റ്റർ 1964 ൽ പാലക്കാട് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ശ്രദ്ദേയമാവുന്നത്.1968 മുതലാണ് അദ്ധ്യാപക സേവനത്തിലെത്തുന്നത്.
ചടങ്ങിൽ വി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി.കുമാരൻ, സി.എം.ബാബു, സി.വി.സുരേഷ് കുമാർ, പ്രഭാകരൻ മാസ്റ്റർ മണക്കള്ളി എന്നിവർ സംസാരിച്ചു.

 

Related Articles

Back to top button