KeralaLatest

തിരഞ്ഞെടുപ്പ് പരിശീലനം ഇന്ന് മുതല്‍

“Manju”

Local elections; Special Postal Vote From today, 300 officials in the  capital district for distribution | തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌പെഷ്യൽ തപാൽ  വോട്ട് ഇന്ന് മുതൽ,വിതരണത്തിന് തലസ്ഥാന ...

ശ്രീജ.എസ്

കൊല്ലം: പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കൊല്ലം താലൂക്കിലെ നാല് അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ഇന്ന് തുടങ്ങും. കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, കുണ്ടറ മണ്ഡലങ്ങളിലെ 12 സെന്ററുകളിലാണ് പരിശീലനം.

കൊല്ലം മണ്ഡലത്തില്‍ സെന്റ് അലോഷ്യസ് എച്ച്‌ എസ് എസ്, ജില്ലാ പഞ്ചായത്ത് യോഗ ഹാള്‍; ടി എം വര്‍ഗീസ് സ്മാരക ഹാള്‍; കുണ്ടറയില്‍ ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം എച്ച്‌ എസ് എസ്; മുഖത്തല എം ജി ടി എച്ച്‌ എസ് ഓഡിറ്റോറിയം; കരിക്കോട് ടി കെ എം എന്‍ജിനീയറിങ് കോളേജ്; ചാത്തന്നൂരില്‍ ചാത്തന്നൂര്‍ ജി എച്ച്‌ എസ് എസ്; പരവൂര്‍ എസ് എന്‍ വി ജി എച്ച്‌ എസ്; കല്ലുവാതുക്കല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍; ഇരവിപുരത്ത് പള്ളിമുക്ക് യൂനിസ് എഞ്ചിനീയറിംഗ് കോളേജ്; ഫാത്തിമ മാതാ നാഷണല്‍ കോളേജ്; പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലുമാണ് പരിശീലനം. ആറ് ദിവസങ്ങളിലായി രണ്ട് സെഷനുകളായാണ് പരിശീലനം. ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷനും നല്‍കും.

Related Articles

Back to top button