IndiaLatest

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട

“Manju”

സിന്ധുമോൾ. ആർ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഒരു കിലോയിലേറെ സ്വര്‍ണം എയര്‍ ഇന്റലിജന്‍സ് കസ്റ്റംസ് പിടിച്ചു. എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ റഹ്മാനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഏകദേശം 50 ലക്ഷം രൂപ വിലവരും. പരിശോധനകള്‍ പൂര്‍ത്തീകരിച്ച്‌ ഗ്രീന്‍ചാനല്‍വഴി പുറത്തേക്ക് കടക്കുന്നതിനിടെ സംശയംതോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്‌.

Related Articles

Back to top button