KeralaLatest

അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ മരിച്ചു

“Manju”

ഇടുക്കി: അതിഥി തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാല്‍ എന്നിവരാണ് മരിച്ചത്. സബിത എന്ന സ്ത്രീക്ക് പരിക്ക് പറ്റി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്. ഇടുക്കി വലിയതോവാളയിലാണ് സംഘര്‍ഷം നടന്നത്.
പ്രതി സഞ്ജയ് ഭക്തി അറസ്റ്റിലായി. 7000 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാട്ടുകാരും പൊലീസും മണിക്കൂറുകളോളം നടത്തിയ ശ്രമത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. അതിനിടെ രാജ്‌മോഹന്‍ എന്ന പൊലീസുകാരന്റെ കൈക്ക് പരിക്ക് പറ്റി. തോട്ടം തൊഴിലാളികളായ നാല് പേരും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.

 

Related Articles

Back to top button