IndiaKeralaLatestThiruvananthapuram

കനത്ത പ്രളയത്തില്‍ മുങ്ങി ഹൈദരാബാദ്

“Manju”

സിന്ധുമോൾ. ആർ

ഹൈദരാബാദ്: കനത്ത മഴയും വെള്ളക്കെട്ടും ദുരിതം വിതച്ച്‌ ഹൈദരാബാദ് നഗരം. അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ വകുപ്പിന്റെ സൂചന. ഇതുവരെ തെലങ്കാനയുടെ വിവിധ ഭാഗങ്ങളിലായി 50 പേരാണ് മഴക്കെടുതിയില്‍ കൊല്ലപ്പെട്ടത്.

ഹൈദരാബാദ് നഗരത്തില്‍ 11 പേരാണ് മരണപ്പെട്ടിരിക്കുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്കില്‍ മരണം 20 ആണെന്നും വാര്‍ത്താ മാദ്ധ്യമങ്ങള്‍ പറയുന്നു. പലയിടത്തുനിന്നുമായി കുത്തൊഴുക്കില്‍പ്പെട്ടവരുടെ മൃതശരീരം ലഭിച്ചെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധസംഘടനകളുടെ സേവനവും ഉപയോഗപ്പെടുത്തുകയാണ്. എല്ലാ വീടുകള്‍ക്കും അവശ്യവസ്തുക്കളും തണുപ്പകറ്റാനായി മൂന്ന് കമ്പളിപുതപ്പു വീതവും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാമീണ മേഖലകളിലേക്ക് പകര്‍ച്ച വ്യാധി തടയുന്നതിന് മൊബൈല്‍ ആരോഗ്യവിഭാഗം മെഡില്‍ ക്യാമ്പുകള്‍ക്കായി യാത്രചെയ്തു തുടങ്ങി. ഇതുവരെ 5000 കോടിയുടെ നഷ്ടമാണ് പൊതുസമൂഹത്തിനുണ്ടായതെന്നാണ് കണക്കുകൂട്ടല്‍.

Related Articles

Back to top button