Uncategorized

മലയാളം മിഷൻ ഖത്തറിൽ നിന്നും ഏഴ് അദ്ധ്യാപികമാർ പങ്കെടുത്തു.

“Manju”

മലയാളം മിഷൻ , കേരളസർക്കാർ ഫെബ്രുവരി 19 വെള്ളിയാഴ്ച നടത്തിയ ഓൺലൈൻ അധ്യാപക പരിശീലനത്തിൽ മലയാളം മിഷൻ ഖത്തറിൽ നിന്നും ഏഴു അദ്ധ്യാപികമാർ പങ്കെടുത്തു.

മലയാളം മിഷൻ ഭാഷ അദ്ധ്യാപകൻ ശ്രീ.ശശി മാഷ്, മലയാളം മിഷൻ രജിസ്ട്രാർ ശ്രീ.സേതു മാധവൻ സാർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലന പരിപാടി മലയാളം മിഷൻ ഡയറക്ടർ ശ്രീമതി.സുജ സൂസൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. മലയാളം മിഷൻ, ഖത്തർ കൂടുതൽ മികവായി കൂടുതൽ കുട്ടികളിലേക്ക് മലയാള ഭാഷയെ എത്തിക്കുവാൻ ഈ പരിശീലനം കൂടുതൽ സഹായം ആകുമെന്ന് മലയാളം മിഷൻ ഖത്തർ കോർഡിനേറ്റർ ശ്രീ.ദുർഗ്ഗാദാസ് അഭിപ്രായപ്പെട്ടു. അദ്ധ്യാപികമാരാകാൻ ധാരാളം അപേക്ഷകൾ ആണ് മലയാളം മിഷൻ ഖത്തറിന് ലഭിച്ചു

കൊണ്ടിരിക്കുന്നത് ,അതിൽ നിന്നും മികവിന്റെ അടിസ്ഥാനത്തിൽ ഏഴു പേരെ ആണ് മലയാളം മിഷൻ അധ്യാപിക പരിശീലനത്തിന് തിരഞ്ഞെടുത്തത് എന്ന് മലയാളം മിഷൻ,ഖത്തർ പ്രസിഡന്റ് ശ്രീ.മധു അഭിമന്യു പ്രസ്താവനയിൽ അറിയിച്ചു. മലയാളം മിഷൻ, ഖത്തർ പ്രവർത്തങ്ങളിൽ കൂടുതൽ മലയാളികൾ മുന്നോട്ട് വരണം എന്ന് ആവശ്യപെടുന്നു..വിവരങ്ങൾക്ക് വിളിക്കുക 70657331 , 77732502

Related Articles

Check Also
Close
Back to top button