Uncategorized

പാകിസ്ഥാൻ എംബസിയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച്‌ പാക് പ്രധാനമന്ത്രി

“Manju”

ഇസ്ലാമാബാദ്: അതിസമര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസികളെ അനുകരിക്കാന്‍ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്‍റെ നയതന്ത്രപ്രതിനിധികളെ ഉപദേശിച്ചു.
പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴായിരുന്നു ഇമ്രാന്‍ഖാന്‍റെ ഈ പ്രതികരണം. പാകിസ്ഥാന്‍ എംബസിക്ക് തണുപ്പന്‍പ്രതികരണമാണെന്ന സൗദി അറേബ്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ തന്നോട് പരാതിപ്പെട്ടതായി ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ഒന്നരവര്‍ഷം മുമ്ബ് വിദേശരാജ്യങ്ങളിലുള്ള പാകിസ്ഥാന്‍ എംബസികളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രതികരണം ലഭിച്ചെന്നും അവരുടെ ഹൃദയശൂന്യതയെക്കുറിച്ച്‌ തുറന്നുപറയുന്ന പരാതികള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംബസികളെക്കുറിച്ച്‌ പാക്പൗരന്മാര്‍ക്ക് പ്രതികരിക്കാവുന്ന പോര്‍ട്ടലില്‍ കിട്ടിയ പരാതികള്‍ അമ്ബരപ്പിക്കുന്നതാണെന്നും പാകിസ്താന്‍ പൗരന്മാരെ ഇത്തരം എംബസികള്‍ കൈകാര്യം ചെയ്യുന്ന രീതി നിര്‍ഭാഗ്യകരമാണെന്നും ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു. കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ രാജ്യത്തെ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയിലാണ് ഈ എംബസികളെ പാവപ്പെട്ട പാകിസ്താന്‍കാരെ കൈകാര്യം ചെയ്യുന്നതെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി.
‘ഇതുപോലെ മുന്നോട്ട് പോകാന്‍ കഴിയില്ല. വിദേശത്തുള്ള പാകിസ്താന്‍ പൗരന്മാര്‍ക്ക് സേവനം നല്‍കലാണ് എംബസികളുടെ ജോലി. ഒപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ കൊണ്ടുവരണം. എംബസി പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാവുന്നതാണ്,’ ഇമ്രാന്‍ഖാന്‍ പറഞ്ഞു.
പാകിസ്താന്‍ പൗരന്മാരോട് ക്രൂരമായി പെരുമാറിയതിന്‍റെ പേരില്‍ സൗദി അറേബ്യയില്‍ നിന്നും അംബാസഡറേയും ആറ് ഉദ്യോഗസ്ഥരേയും ഇമ്രാന്‍ ഖാന്‍ കഴിഞ്ഞയാഴ്ച തിരിച്ചുവിളിച്ചിരുന്നു. പ്രസംഗത്തില്‍ ഇന്ത്യന്‍ എംബസിയേയും പാകിസ്താന്‍ എംബസിയേയും താരതമ്യം ചെയ്ത ഇമ്രാന്‍ഖാന്‍ ഇന്ത്യന്‍ എംബസികള്‍ ചുറുചുറുക്കിനെയും ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്ന അവരുടെ മിടുക്കിനേയും അഭിനന്ദിച്ചു.

Related Articles

Back to top button